ബെംഗളൂരു:അധോലോക കുറ്റവാളി രവി പൂജാരിയുടെ സുഹൃത്തിനെ ചോദ്യം ചെയ്‌ത് ബെംഗളൂരുവിലെ ക്രൈംബ്രാഞ്ച് സംഘം. യൂസഫ് ബച്ച ഖാനിനെയാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത്. രവി പൂജാരിക്കെതിരായ കേസുകളില്‍ ഇയാളുടെ പങ്കിനെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. 2017ല്‍ നടന്ന കെട്ടിട നിര്‍മാതാവായ ശുഭ റാവുവിന്‍റെ കൊലപാതകത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് പൊലീസ് ജോയിന്‍റ് കമ്മിഷണര്‍ സന്ദീപ് പാട്ടില്‍ വ്യക്തമാക്കി. ശബ്‌നം ഡെവലപ്പേഴ്‌സ് ഇരട്ട കൊലപാതകം,കൊള്ളയടി തുടങ്ങിയ കേസുകളില്‍ അടുത്തിടെ ക്രൈം ബ്രാഞ്ച് രവി പൂജാരിക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിരുന്നു.
രവിപൂജാരിയുടെ സുഹൃത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
ബെംഗ്ലൂരൂ ക്രൈംബ്രാഞ്ച് സംഘം രവിപൂജാരിയുടെ സുഹൃത്ത് യൂസഫ് ബച്ച ഖാനിനെയാണ് ചോദ്യം ചെയ്തത്
നിരവധി കൊലപാതക കേസിലും പണം തട്ടല്‍ കേസുകളിലും പ്രതിയാണ് അധോലോക കുറ്റവാളിയായ രവി പൂജാരി. സെനഗാളില്‍ നിന്നും അറസ്റ്റിലായ ഇയാളെ ഈ വര്‍ഷമാദ്യം ബെംഗളൂരുവിന് കൈമാറിയിരുന്നു. അധോലോക നേതാവായിരുന്ന ചോട്ടാ രാജനുമായി പിരിഞ്ഞ ഇയാളെ നേരത്തെ സെനഗാളില്‍ നിന്നും പിടികൂടിയിരുന്നു. തുടര്‍ന്ന് ജാമ്യം നേടിയ രവി പൂജാരി ദക്ഷിണാഫ്രിക്കയിലേക്ക് കടന്നു. അവിടെ മയക്കുമരുന്നു കടത്തും കൊള്ളയടിയുമായി കഴിയുകയായിരുന്നു ഇയാള്‍. അന്തോണി ഫെര്‍ണാണ്ടസ് എന്ന പേരിലായിരുന്നു രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ ജീവിച്ചിരുന്നത്.