ബെംഗളൂരു:ചൈനയിൽ പടരുന്ന കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി. ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവര്‍ കർശന ആരോഗ്യ പരിശോധനക്ക് വിധേയമാകണമെന്നാണ് നിർദേശം. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും ചൈനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലെങ്കിലും സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായാണ് പുതിയ നടപടിയെന്ന് വിമാനത്താവള വക്താവ് അറിയിച്ചു.
കൊറോണ വൈറസ്; ബെംഗളൂരു വിമാനത്താവളത്തില്‍ ജാഗ്രതാ നിർദേശം - ബെംഗളൂരു വിമാനത്താവളം
കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് വിമാനത്താവളത്തില്‍ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവരെയാണ് പരിശോധനക്ക് വിധേയരാക്കുന്നത്
കൊറോണ വൈറസ്; ബെംഗളൂരു വിമാനത്താവളത്തില്‍ ജാഗ്രതാ നിർദേശം
ചൈനയിൽ നിന്ന് ഡല്‍ഹി, മുംബൈ, കൊൽക്കത്ത എന്നീ വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായും ആരോഗ്യ പരിശോധനക്ക് വിധേയമാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. ചൈനയിൽ 220 പേരിലാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.