അഭിമാനം; ആകാശം കീഴടക്കി ഇന്ത്യന്‍ വനിതാ പൈലറ്റുമാർ - വിമാന വാർത്ത
സാൻഫ്രാൻസിസ്‌കോയിൽ നിന്ന് 16,000 കിലോമീറ്റർ താണ്ടിയാണ് എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം ബെഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്
ബെംഗളൂരു:ഉത്തരധ്രുവത്തിലൂടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനയാത്ര നടത്തി ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ വനിതാ പൈലറ്റുമാര്‍. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വ്യോമപാത കടന്ന് നാല് വനിതാ പൈലറ്റുമാർ നിയന്ത്രിച്ച വിമാനം ബെംഗളൂരുവിലെത്തി. സാൻഫ്രാൻസിസ്‌കോയിൽ നിന്ന് 16,000 കിലോമീറ്റർ താണ്ടിയാണ് എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം ബെഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. വിമാനത്തെ നിയന്ത്രിച്ചത് ക്യാപ്‌റ്റൻ സോയ അഗർവാൾ, ക്യാപ്‌റ്റൻ പപഗാരി തന്‍മയ്, ക്യാപ്‌റ്റൻ അകാൻഷ സോനാവരെ, ക്യാപ്‌റ്റൻ ശിവാനി മൻഹാസ് എന്നിവരാണ്. തുടർച്ചയായി 17 മണിക്കൂർ നിർത്താതെ പറന്നാണ് വിമാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ബെഗളൂരുവിലെത്തിയത്.