ബംഗാളില്‍ കഴിഞ്ഞ വര്‍ഷം പണി പൂര്‍ത്തിയാക്കിയ മേല്‍പ്പാലത്തില്‍ വിള്ളല്‍ - സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
നഗരത്തിലെ ഏറ്റവും നീളമുള്ള പാലത്തിന്‍റെ 121, 122 തൂണുകളിലാണ് വിള്ളലുകൾ കണ്ടെത്തിയിരിക്കുന്നത്.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജിൻജിറ ബസാറിനെയും നഗരത്തിന്‍റെ തെക്കൻ പ്രദേശത്തെ ബറ്റാനഗറിനേയും ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തില്‍ വിള്ളല്‍. കഴിഞ്ഞ വര്‍ഷം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്ത പാലം നഗരത്തിലെ ഏറ്റവും വലിയ മേല്‍പ്പാലമാണ്. ഏഴ് കിലോമീറ്റര്‍ നീളമുള്ള പാലത്തിന്‍റെ 121, 122 തൂണുകളിലാണ് വിള്ളലുകൾ കണ്ടെത്തിയിരിക്കുന്നത്. വിള്ളല്‍ കണ്ടതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചതായി കെഎംഡിഎയിലെ റോഡ്‌സ് ബ്രിഡ്ജസ് ചീഫ് എഞ്ചിനീയർ ആശിഷ് സെൻ പറഞ്ഞു. 2019 ജനുവരിയിൽ മുഖ്യമന്ത്രി മമത ബാനർജിയാണ് ഈ പാലം ജനങ്ങൾക്കായി തുറന്നുനല്‍കിയത്. മുൻകരുതൽ നടപടിയായി മേല്‍പ്പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചെന്ന് മമതാ ബാനര്‍ജിയും അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.