കൊൽക്കത്ത:പശ്ചിമ ബംഗാളിൽ 46 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 8,916 ആയി ഉയർന്നു. 2,801 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 5,13,752 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
പശ്ചിമ ബംഗാളിൽ 46 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു - India Covid
സംസ്ഥാനത്ത ഇതുവരെ 4,81,385 പേരാണ് കൊവിഡ് മുക്തരായത്. നിലവിൽ 23,451ആണ് സംസ്ഥാനത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം

പശ്ചിമ ബംഗാളിൽ 46 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
നിലവിൽ 93.70 ശതമാനമാണ് പശ്ചിമ ബംഗാളിലെ രോഗമുക്തനിരക്ക്. 24 മണിക്കൂറിൽ 2,951 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. സംസ്ഥാനത്ത ഇതുവരെ 4,81,385 പേരാണ് കൊവിഡ് മുക്തരായത്. നിലവിൽ 23,451ആണ് സംസ്ഥാനത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം. സംസ്ഥാനത്ത് പുതിയതായി 46 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
പശ്ചിമ ബംഗാളിൽ ഇതുവരെ 62,98,040 കൊവിഡ് സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 42,152 കൊവിഡ് സാമ്പിളുകൾ കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചവയാണ്.