കൊൽക്കത്ത:പശ്ചിമ ബംഗാളിൽ 863 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,54,079 ആയി ഉയർന്നു. 28 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 9,766 ആയി ഉയർന്നു. 1,443 പേർകൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 96.25 ശതമാനമാണ്.
പശ്ചിമ ബംഗാളിൽ 863 പേർക്ക് കൂടി കൊവിഡ് - kolkatha covid
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,54,079
പശ്ചിമ ബംഗാളിൽ 863 പേർക്ക് കൂടി കൊവിഡ്
നോർത്ത് 24 പർഗാനാസ് ജില്ലയിൽ 220 കേസുകളാണ് സ്ഥിരീകരിച്ചത്. ജില്ലയിൽ 10 മരണവും പുതിയതായി സ്ഥിരീകരിച്ചു. കൊൽക്കത്തയിൽ എട്ട് മരണവും സൗത്ത് 24 പർഗാനാസിലും ഹൗറയിലും രണ്ട് മരണം വീതവും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 11,008 പേർ ചികിത്സയിൽ തുടരുമ്പോൾ ആകെ 5,33,305 പേർ രോഗമുക്തി നേടി. 71.77 ലക്ഷം സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. 24 മണിക്കൂറിനുള്ളിൽ 28,275 സാമ്പിളുകൾ പരിശോധിച്ചു കഴിഞ്ഞു.