കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടണമെങ്കില്‍ സംസ്ഥാനം മോദിയെ ഏല്‍പ്പിക്കണമെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് വിമത നേതാവായിരുന്ന സുവേന്ദു അധികാരി. ത്രിണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് അധികാരിയുടെ പരാമര്‍ശം. ബംഗാളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിലാണ് സുവേന്ദു അധികാരി ബിജെപി അംഗത്വം സ്വീകരിച്ചത്.
ബംഗാളിലെ രക്ഷപെടുത്താന്‍ മോദിക്ക് സാധിക്കുമെന്ന് സുവേന്ദു അധികാരി - PM Modi
ബംഗാളിന്‍റെ സാമ്പത്തിക സ്ഥിതി വളരെ മോശം അവസ്ഥയിലാണ് രക്ഷപെടുത്താന്‍ പ്രധാന മന്ത്രി മോദിക്ക് സാധിക്കുമെന്ന് സുവേന്ദു അധികാരി.
ബംഗാളിലെ രക്ഷപെടുത്താന്‍ മോദിക്ക് സാധിക്കുമെന്ന് സുവേന്ദു അധികാരി
അധികാരി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് നേരത്തെ പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിക്ക് നല്‍കിയിരുന്നു. ബംഗാള്‍ നിയമസഭയില്‍ നിന്നും അദ്ദേഹം നേരത്തെ രാജി വെച്ചിരുന്നു. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അധികാരിക്ക് ഇസെഡ് വിഭാഗം സുരക്ഷ നല്‍കാനും കേന്ദ്രം തീരുമാനിച്ചു. സുവേന്ദു അധികാരിക്ക് പുറമേ പത്ത് എംഎല്‍എമാരും ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു.