കൊല്‍ക്കത്ത: തുടര്‍ച്ചയായി ശമ്പളം വെട്ടിക്കുറച്ചതില്‍ മനം നൊന്ത് ഐടിഐ ഇടക്കാല അധ്യാപകൻ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ജൽപായ്‌ഗുരിയിലാണ് സംഭവം. സിലിഗുരി നിവാസിയായ ഇരുപത്തിയെട്ടുകാരന്‍ അഭിജ്യോതി ബിശ്വാസാണ് ഐടിഐ കെട്ടിടത്തില്‍ തൂങ്ങി മരിച്ചത്. ഐടിഐ പ്രിൻസിപ്പൽ രൺബീർ സിംഗ് ശമ്പളം ഇടക്കിടെ വെട്ടിക്കുറച്ചതിൽ അദ്ദേഹത്തിന് മനോവിഷമം ഉണ്ടായിരുന്നതായി ബിശ്വാസിന്‍റെ സഹപ്രവര്‍ത്തകര്‍ ആരോപിച്ചു.
തുടര്‍ച്ചയായി ശമ്പളം വെട്ടിക്കുറച്ചു; ഐടിഐ അധ്യാപകൻ ആത്മഹത്യ ചെയ്തു - ഐടിഐ അധ്യാപകൻ ആത്മഹത്യ ചെയ്തു
അഭിജ്യോതി ബിശ്വാസാണ് ഐടിഐ കെട്ടിടത്തില്‍ തൂങ്ങി മരിച്ചത്
തുടര്‍ച്ചയായി ശമ്പളം വെട്ടിക്കുറച്ചു; ഐടിഐ അധ്യാപകൻ ആത്മഹത്യ ചെയ്തു
ബിശ്വാസിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ഐടിഐ അധ്യാപകർ പ്രിൻസിപ്പലിന്‍റെ ഓഫീസിലേക്ക് പ്രകടനം നടത്തുകയും ക്ലാസുകൾ ബഹിഷ്കരിക്കുകയും ചെയ്തു. വൃദ്ധയായ അമ്മയേയും സഹോദരനേയും സംരക്ഷിക്കുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് ബിശ്വാസ് പറഞ്ഞിരുന്നതായി സഹപ്രവർത്തകരിലൊരാളായ സുഭശ്രീ മൊയ്‌ത്ര പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് ടൈഫോയ്‌ഡ് ബാധിച്ചിരുന്നതായി മറ്റൊരു അധ്യാപകന്‍ അറിയിച്ചു.