കൊവിഡ് മരണ നിരക്ക് കൂടുതൽ പശ്ചിമബംഗാളില്‍ - അപൂർവ ചന്ദ്ര
ബംഗാളിലെ കൊവിഡ് മരണ നിരക്ക് 12.8 ശതമാനമാണെന്ന് ഐഎംസിടി സംഘം മേധാവി അപൂർവ ചന്ദ്ര പറഞ്ഞു.
കൊവിഡ് മരണ നിരക്ക് കൂടുതൽ വെസ്റ്റ് ബംഗാളിലെന്ന് ഐഎംസിടി റിപ്പോർട്ട്
കൊൽക്കത്ത: കൊവിഡ് മരണ നിരക്ക് ഏറ്റവും കൂടുതൽ പശ്ചിമ ബംഗാളിലെന്ന് ഇന്‍റർ മിനിസ്റ്റീരിയൽ സെൻട്രൽ സംഘം. സംസ്ഥാന ചീഫ് സെക്രട്ടറി രാജിവ് സിൻഹക്ക് നൽകിയ കത്തിലാണ് പരാമർശം. പശ്ചിമ ബംഗാളിലെ കൊവിഡ് മരണ നിരക്ക് 12.8 ശതമാനമാണെന്നും കൊവിഡ് പരിശോധനകൾ കുറവായതും നിരീക്ഷണ കുറവുമാണ് ഇതിന് കാരണമെന്നും ഇന്‍റർ മിനിസ്റ്റീരിയൽ സെൻട്രൽ സംഘം മേധാവി അപൂർവ ചന്ദ്ര പറയുന്നു. അതേ സമയം രണ്ടാഴ്‌ചത്തെ പശ്ചിമ ബംഗാൾ സന്ദർശനത്തിനെത്തിയ ഐഎംസിടി സംഘം ഇന്ന് ഡൽഹിയിലേക്ക് തിരിച്ചു.