കേരളം

kerala

ETV Bharat / bharat

മുഖ്യമന്ത്രി മമതാ ബാനർജിയെ ചർച്ചക്ക് വിളിച്ച് ഗവർണർ ജഗദീപ് ധൻഖർ - മമതാ ബാനർജി

പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള ആക്രമണത്തെ അപലപിച്ച ജഗദീപ് ധൻഖർ സംസ്ഥാന പൊലീസിന്‍റെ നടപടികളെ വിമർശിച്ചു.

law and order  Governor Jagdeep Dhankhar  Mamata Banerjee  West Bengal  Bengal Governor Mamata meet  കൊൽക്കത്ത  ക്രമസമാധാന പാലനം  ഗവർണർ  മുഖ്യമന്ത്രി മമതാ ബാനർജി  മമതാ ബാനർജി  ഗവർണർ ജഗദീപ് ധൻഖർ
മുഖ്യമന്ത്രി മമതാ ബാനർജിയെ ചർച്ചക്ക് വിളിച്ച് ഗവർണർ ജഗദീപ് ധൻഖർ

By

Published : Jul 23, 2020, 5:39 PM IST

കൊൽക്കത്ത: സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതി വഷളായതിനെ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജിയെ ഗവർണർ ജഗദീപ് ധൻഖർ ചർച്ചക്ക് വിളിച്ചു. ട്വിറ്ററിലൂടെയാണ് ഗവർണർ ജഗദീപ് ധൻഖറിന്‍റെ പ്രതികരണം. പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള ആക്രമണത്തെ അപലപിച്ച അദ്ദേഹം സംസ്ഥാന പൊലീസിന്‍റെ നടപടികളെ വിമർശിച്ചു.

പൊലീസ് രാഷ്‌ട്രീയ പ്രവർത്തകരെപോലെയാണ് പ്രവർത്തിക്കുന്നതെന്നും ഇത് ജനാധിപത്യത്തിൽ അനുവദനീയമല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വിഷയത്തിൽ പ്രതികരിച്ചതിനെ തുടർന്നാണ് ഗവർണർ അഭിപ്രായവുമായി രംഗത്തെത്തിയത്.

ABOUT THE AUTHOR

...view details