കൊൽക്കത്ത: ദുര്‍ഗാഷ്ടമിയുടെ രണ്ടാം ദിനമായ മഹാ അഷ്ടമി ദിവസം സാമുദായിക ഐക്യത്തിന്‍റെ സന്ദേശം നല്‍കാൻ ബംഗാളില്‍ നിന്നുള്ള ഹിന്ദു കുടുംബം മുസ്ലീം പെൺകുട്ടിയെ ആരാധിച്ചു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള അർജുൻപൂരിലെ ദത്ത കുടുംബമാണ് നാലുവയസുകാരിയെ പൂജിച്ചത്. കുമാരി പൂജയുടെ ഭാഗമായാണ് ആരാധന നടന്നത്. 13 വര്‍ഷമായി ഇവര്‍ ആരാധന നടത്തുന്നുണ്ടെങ്കിലും ഇത്തവണ വേറിട്ട രീതിയില്‍ പൂജ നടത്താൻ തീരുമാനിക്കുകയായിരുന്നു.
മഹാ അഷ്ടമി ദിവസം മുസ്ലീം പെണ്‍കുട്ടിയെ പൂജിച്ച് ബംഗാള്‍ കുടുംബം - അഷ്ടമി ദിവസം മുസ്ലീം പെണ്‍കുട്ടിയെ പൂജിച്ച് ബംഗാള്‍ കുടുംബം
സാമുദായിക ഐക്യ സന്ദേശം നല്‍കാനാണ് മുസ്ലീം പെണ്‍കുട്ടിയെ ആരാധിച്ചതെന്ന് കുടുംബം.
![മഹാ അഷ്ടമി ദിവസം മുസ്ലീം പെണ്‍കുട്ടിയെ പൂജിച്ച് ബംഗാള്‍ കുടുംബം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4675051-873-4675051-1570434001002.jpg)
മഹാ അഷ്ടമി ദിവസത്തെ ആരാധന
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ദുർഗാദേവിയായി ആരാധിക്കുന്ന ചടങ്ങിന്‍റെ ഭാഗമായാണ് പൂജ നടന്നത്. ജാതി-മത വിശ്വാസവും പാരമ്പര്യവുമനുസരിച്ച് ബ്രാഹ്മണ പെൺകുട്ടികളെ മാത്രമേ കുമാരിയായി ആരാധിച്ചിരുന്നുള്ളൂവെന്നും പക്ഷേ മാ ദുർഗ ഈ ഭൂമിയിലെ ഓരോ മനുഷ്യന്‍റെയും മാതാവാണെന്നും അവർക്ക് മതമോ ജാതിയോ ഇല്ലെന്ന് മനസിലായതോടെയാണ് പാരമ്പര്യം ലംഘിച്ചതെന്നും ഗൃഹനാഥൻ തമൽ ദത്ത പറഞ്ഞു. പ്രാദേശിക മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറാണ് തമൽ ദത്ത. തമല്‍ ദത്തയുടെ സുഹൃത്തിന്‍റെ ബന്ധുവാണ് നാലുവയസുകാരി.