കൊൽക്കത്ത:ഉംപുൻ ചുഴലിക്കാറ്റിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കാനായി സൈന്യത്തിന്‍റെയും റെയിൽവേയുടേയും പിന്തുണ തേടി പശ്ചിമ ബംഗാൾ സർക്കാർ. സാധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. സ്വകാര്യ സ്ഥാപനങ്ങളോടും ആവശ്യമായ സേവനങ്ങൾ നൽകി സഹായിക്കണമെന്ന് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കാനായി സൈനിക പിന്തുണ തേടി ബംഗാൾ - ഉംപുൻ ചുഴലികാറ്റ്
ഉംപുൻ ചുഴലികാറ്റ് മൂലം സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങൾ പുനസ്ഥാപിക്കുന്നതിനായി സൈനിക പിന്തുണ ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാർ.
'കുടിവെള്ളവും മറ്റ് അടിസ്ഥാന സംവിധാനങ്ങളും വേഗത്തിൽ പുനസ്ഥാപിക്കണം. ഇതിനായി പൊതുജനാരോഗ്യ എഞ്ചിനീയറിംഗ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരങ്ങൾ വീണ് വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. നൂറിലധികം സംഘങ്ങള്‍ ഇവ മുറിച്ച് മാറ്റാൻ പരിശ്രമിക്കുന്നുണ്ട്. വൈദ്യുതി മുടങ്ങി കിടക്കുന്ന പ്രദേശത്ത് ആവശ്യമെങ്കിൽ ജനറേറ്ററുകൾ നൽകും. എത്രയും പെട്ടെന്ന് തന്നെ വൈദ്യുതി പുനസ്ഥാപിക്കും. ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിച്ച് കൊണ്ട് തന്നെ പരാമാവധി ആളുകളെ വിന്യസിപ്പിച്ചിട്ടുണ്ട്'. ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.