കൊല്‍ക്കത്ത:ബംഗാളിലെ ബിജെപി നേതാവും ഹെംതാബാദ് എംഎൽഎയുമായ ദേബേന്ദ്ര നാഥ് റായ് തൂങ്ങി മരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദിനജ്‌പൂർ ജില്ലയിലെ ബിന്ദാൽ ഗ്രാമത്തിലെ വീടിന് സമീപത്തെ കടയിലാണ് തൂങ്ങിമരിച്ച നിലയിൽ ദേബേന്ദ്ര നാഥിന്‍റെ മൃതദേഹം കണ്ടെത്തിയത്. മറ്റ് പരിക്കുകളൊന്നും ശരീരത്തിലില്ലെന്നും തൂങ്ങി മരിച്ചതാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ബംഗാളിലെ ബിജെപി എംഎല്‍എയുടെ മരണം; തൂങ്ങി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് - തൂങ്ങി മരണം
എംഎല്‍എയുടെ മരണത്തിന് പിന്നില്‍ തൃണമൂല്‍ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചിരുന്നു.
ബംഗാളിലെ ബിജെപി എംഎല്‍എയുടെ മരണം; തൂങ്ങി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
എംഎല്‍എയുടെ ഷർട്ടിന്‍റെ പോക്കറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പശ്ചിമ ബംഗാൾ പൊലീസ് പറഞ്ഞു. അതേസമയം എംഎല്‍എയുടെ മരണത്തിന് പിന്നില്‍ തൃണമൂല്‍ കോൺഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചിരുന്നു. മരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.