കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തെലങ്കാനക്ക് രണ്ട് കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് നന്ദി അറിയിച്ചു. അപ്രതീക്ഷ മഴയിലും വെള്ളപ്പൊക്കത്തിലും തെലങ്കാന ജനതക്ക് നേരിടേണ്ടി വന്ന ദുരിതത്തിൽ വിഷമമുണ്ടെന്ന് മമത ബാനർജി പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തിൽ പശ്ചിമ ബംഗാളിലെ ജനങ്ങൾ തെലങ്കാനയിലെ സഹോദരങ്ങൾക്കൊപ്പം നിൽക്കുമെന്ന് അവർ ഉറപ്പ് നൽകി.
പ്രളയദുരിതം; തെലങ്കാനക്ക് രണ്ട് കോടി ധനസഹായം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ - അരവിന്ദ് കെജ്‌രിവാൾ
പ്രളയബാധിത തെലങ്കാനയ്ക്ക് ധനസഹായം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ
തെലങ്കാനക്ക് 2 കോടി ധനസഹായം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ
പ്രളയബാധിത തെലങ്കാനക്ക് ധനസഹായം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തെലങ്കാനയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 15 കോടി രൂപയും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി 10 കോടി രൂപയും സംഭാവന പ്രഖ്യാപിച്ചിരുന്നു. പ്രളയബാധിത സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതിന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഡൽഹി, തമിഴ്‌നാട് മുഖ്യമന്ത്രിമാർക്കും നന്ദി അറിയിച്ചു.