പുതുച്ചേരി: കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദേശവുമായി പുതുച്ചേരി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദി. ദിവസേന മുപ്പതില്‍ കുറയാത്ത കൊവിഡ് കേസുകള്‍ പുതുച്ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും കേസുകള്‍ ആയിരത്തിലെത്തുന്ന ദിവസം വിദൂരമല്ലെന്നും കിരണ്‍ ബേദി പറഞ്ഞു. മാസ്‌കുകള്‍ ധരിക്കുകയും സാമൂഹ്യ അകലം കൃത്യമായി പാലിക്കുകയും സാനിറ്റൈസേഷന്‍ തുടരുകയും ചെയ്യണമെന്ന് കിരണ്‍ ബേദി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കിരണ്‍ ബേദി
പുതുച്ചേരിയില്‍ ദിവസേന മുപ്പതില്‍ കുറയാത്ത കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും കേസുകള്‍ ആയിരത്തിലെത്തുന്ന ദിവസം വിദൂരമല്ലെന്നും കിരണ്‍ ബേദി.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കിരണ്‍ ബേദി
കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തണമെന്ന് മാധ്യമങ്ങളോടും ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ നിര്‍ദേശിച്ചു. 52 കേസുകളാണ് 24 മണിക്കൂറിനിടെ പുതുച്ചേരിയില്‍ സ്ഥിരീകരിച്ചത്.