കേരളം

kerala

ETV Bharat / bharat

സൈബർ സുരക്ഷാ മുന്നറിയിപ്പ് നൽകി തെലങ്കാന സർക്കാർ - ആരോഗ്യ സേതു

വ്യാജ ആരോഗ്യ സേതു ആപ്പ് ലിങ്ക്   ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ എസ്എംഎസ് വഴിയോ  വാട്ട്‌സ്ആപ്പ് വഴിയോ ലഭിച്ചേക്കാം

Telangana officials Aarogya Setu malicious app ChatMe Telangana government തെലങ്കാന സർക്കാർ ആരോഗ്യ സേതു ചാറ്റ് മി *
Telangana

By

Published : Jun 9, 2020, 11:19 AM IST

Updated : Jun 9, 2020, 11:42 AM IST

ഹൈദരാബാദ്: ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷന്‍റെ പേരിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെ നേരിടാൻ ഏവരും ജാഗരൂകരായിരിക്കണമെന്ന് തെലങ്കാന സർക്കാർ. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഇന്‍റര്‍നെറ്റ് വഴി കവർന്നെടുക്കാൻ പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾ ശ്രമം നടത്തുന്നതിനാലാണ് സർക്കാർ ജാഗ്രത നിർദേശം നല്‍കിയത്.
രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് മുന്നറിയിപ്പെന്ന് തെലങ്കാന മുനിസിപ്പൽ ഭരണകൂടവും നഗരവികസന വകുപ്പും ചേർന്ന് നൽകിയ കുറിപ്പിൽ പറയുന്നു. ഇന്ത്യയിലെ പ്രതിരോധ ഉദ്യോഗസ്ഥരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട്‌ഫോണുകളിലേക്കോ ഉപകരണങ്ങളിലേക്കോ ഇത്തരം ആക്രമണങ്ങൾ പ്രതീക്ഷിക്കാം. വ്യാജ ആരോഗ്യ സേതു ആപ്പ് ലിങ്ക് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ എസ്എംഎസ് വഴിയോ വാട്ട്‌സ്ആപ്പ് വഴിയോ അയക്കാം.

ലിങ്ക് തുറന്ന് ഉപയോക്താവ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ മറ്റൊരു ആപ്പ് (ചാറ്റ്മീ) ഡൗൺലോഡ് ആവുകയും ഇന്ത്യക്ക് പുറത്തുള്ള എതിരാളികളുടെ സർവറുകളിലേക്ക് വിവരങ്ങൾ എത്തുകയും ചെയ്യുന്നു. അതിനാൽ സംശയകരമായി ലഭിക്കുന്ന ലിങ്കുകൾ തുറക്കരുതെന്ന് സർക്കാർ അഭ്യർഥിച്ചു.

Last Updated : Jun 9, 2020, 11:42 AM IST

ABOUT THE AUTHOR

...view details