മുംബൈ: കൊവിഡ് മൂലം വ്യവസായ പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തിവെച്ച സാഹചര്യത്തിൽ രാജ്യത്തുണ്ടാകാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാൻ ജനങ്ങൾ തയ്യാറാകണമെന്ന് എൻസിപി നേതാവ് ശരദ് പവാർ. അനാവശ്യ ചെലവുകൾ ഒഴിവാക്കി വൈറസ് വ്യാപനം തടയാൻ എല്ലാവരും വീട്ടിൽ തന്നെ തുടരാൻ ഫേസ്‌ബുക്ക് തത്സമയ വീഡിയോയിലൂടെ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
'രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക്, നേരിടാൻ തയ്യാറാകണം': ശരദ് പവാർ - sharat pawar
അനാവശ്യ ചെലവുകൾ ഒഴിവാക്കി വൈറസ് വ്യാപനം തടയാൻ എല്ലാവരും വീട്ടിൽ തന്നെ തുടരണമെന്ന് ശരദ് പവാർ ജനങ്ങളോട് ആവശ്യപ്പെട്ടു.

'രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക്, നേരിടാൻ തയ്യാറാകണം': ശരദ് പവാർ
എല്ലാത്തരം വ്യവസായ പ്രവർത്തനങ്ങളും താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ എല്ലാവരും അനാവശ്യ ചെലവ് ഒഴിവാക്കണമെന്നും രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ മനസിലാക്കാതെ നിയമം ലംഘിക്കുന്നവർ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.