യുപിയിലെ ബറേലി ജില്ലയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു - Bareilly records first coronavirus death
35 വയസുകാരനാണ് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. 35 വയസുകാരനായ ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ വിനീത് കുമാര്‍ ശുക്ല പറഞ്ഞു. ശനിയാഴ്‌ച വൈകുന്നേരമാണ് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നതായും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ഇതുവരെ എട്ട് കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതില്‍ ആറ് പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യ വിഭാഗം വ്യക്തമാക്കി.