കേരളം

kerala

ETV Bharat / bharat

ജീവിച്ചിരുന്നെങ്കിൽ ഇന്ന് നടക്കുന്ന അശുഭ കാര്യങ്ങൾ തടയാൻ ബാപ്പു ശ്രമിക്കുമായിരുന്നു: തുഷാർ ഗാന്ധി

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിൽ ഗാന്ധിയുടെ ചെറുമകൻ തുഷാർ, ഗാന്ധിസത്തെ കുറിച്ച്

ജീവിച്ചിരുന്നെങ്കിൽ ഇന്ന് നടക്കുന്ന അശുഭ കാര്യങ്ങൾ തടയാൻ ബാപ്പു ശ്രമിക്കുമായിരുന്നു: തുഷാർ ഗാന്ധി

By

Published : Aug 23, 2019, 8:28 AM IST

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന് മുന്നോടിയായി ഗാന്ധിസത്തെ കുറിച്ച് ചെറുമകൻ തുഷാർ ഗാന്ധി ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍...

'ഗാന്ധിയൻ പ്രത്യയശാസ്ത്രം സുസ്ഥിരമാണ്, ആഗോള സ്വീകാര്യത നേടിയതും'

മാനവരാശി കണ്ടെത്തിയ ഏറ്റവും ഫലവത്തായ പ്രത്യയശാസ്ത്രങ്ങളിലൊന്നാണ് ഗാന്ധിസം. സുസ്ഥിരമായൊരു ജീവിതശൈലി നിലനിര്‍ത്താന്‍ ഗാന്ധിസമല്ലാതെ മറ്റൊരു മാർഗവുമില്ലെന്നതാണ് വാസ്തവം. അദ്ദേഹത്തിന്‍റെ തത്വങ്ങള്‍ എന്നും നിലനിൽക്കുന്നതും പ്രസക്തവുമാണ്. ഗാന്ധിയന്‍ ആശയങ്ങൾ ആധുനിക കാലത്തെ കുറിച്ച് മാത്രമുള്ളതല്ല. സമൂഹത്തിന്‍റെ രൂപീകരണത്തിലേക്ക് നയിച്ച ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണ്. അതുകൊണ്ടു തന്നെ ഗാന്ധിയുടെ ഒരോ വാക്കിനും ചിന്തയ്ക്കും ആഗോള സ്വീകാര്യത ലഭിക്കുന്നുണ്ട്.

തുഷാർ ഗാന്ധിയുടെ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍

'അശുഭ കാര്യങ്ങൾ സംഭവിക്കുന്നത് തടയാൻ ബാപ്പു ശ്രമിക്കുമായിരുന്നു'

ഇന്നത്തെ സമൂഹം അങ്ങേയറ്റം അസഹിഷ്ണുത നിറഞ്ഞതും അക്രമണ മനോഭാവം ഉള്ളതുമാണ്. ഇങ്ങനെയൊരു സാഹചര്യം ഒരു നിമിഷം പോലും നിലനിന്നു പോകാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഇത്തരം സാഹചര്യങ്ങുണ്ടായാല്‍ അതിനോട് പ്രതികരിക്കാനും അദ്ദേഹം തയ്യാറായിരുന്നു. കൊലപാതകം ഇന്നൊരു ഒറ്റപ്പെട്ട സംഭവമല്ലാതായിരിക്കുന്നു. കുറ്റവാളികള്‍ ചെയ്യുന്ന കൃത്യങ്ങള്‍ അവരുടെ ജീവിത ശൈലിയുടെ ഭാഗമായി ചെയ്യുന്നതാണെന്ന് വരെ തോന്നാറുണ്ട്. മറ്റുള്ളവരാണെങ്കില്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ തയ്യാറാകുന്നുമില്ല. ഇത് കൂടുതല്‍ അപകടകമാണ്. "ക്ഷണ നേരത്തേക്ക് ആശ്വാസം പകരുന്നതിനപ്പുറം വേദനയുടെ ഉറവിടം കണ്ടെത്തി അതിനെ പരിഹരിക്കുന്ന ഒരു വൈദ്യനായിരുന്നു ഗാന്ധി." നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങൾ മറ്റാരും മനസ്സിലാക്കുന്നതിന് മുമ്പ് ബാപ്പുവിന് മനസ്സിലായിരുന്നു. അശുഭകരമായ സംഭവങ്ങൾ തടയാൻ അദ്ദേഹം ശ്രമിക്കുമായിരുന്നു.

'തീവ്രചിന്താഗതി പ്രചരിക്കുന്നുണ്ട് പക്ഷേ അവ നിലനിൽക്കുന്നതല്ല'

ഗാന്ധിയൻ ചിന്തകള്‍ക്ക് ആഗോള തലത്തില്‍ ലഭിക്കുന്ന സ്വീകാര്യതയ്ക്ക് ഒരു കാരണമുണ്ട്. മറ്റെല്ലാ പ്രത്യയശാസ്ത്രങ്ങളും പരീക്ഷിച്ചു പഴകിയ സാഹചര്യത്തിലും ഗാന്ധിയന്‍ ചിന്തകല്‍ പുതുമയോടെ നിലനിൽക്കുന്നു എന്നതാണ് അതിന് കാരണം. ചിലപ്പോൾ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുന്ന പോലെ തോന്നുന്നുണ്ട്. തീവ്രവാദവും അസഹിഷ്ണുതയും ലോകമെമ്പാടും ശക്തമായി വരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ സാമ്രാജ്യങ്ങൾ കീഴടക്കാനുള്ള പാച്ചിലിനിടയില്‍ തങ്ങളുടെ പ്രത്യയശാസ്ത്രം നിലനില്‍ക്കുന്നതല്ലെന്ന് തീവ്ര വാദത്തിന്‍റ് വക്താക്കൾ മനസിലാക്കുന്നില്ലെന്നും ഗാന്ധിപറഞ്ഞിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നുന്ന കാലത്ത് ഗാന്ധിയൻ പ്രത്യയശാസ്ത്രത്തിലേക്ക് മടങ്ങാൻ നമ്മൾ ശ്രമിക്കും.

'സ്വച്ഛ് ഭാരത് ഗാന്ധിസത്തിന്‍റെ അനുകരണം'

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് ദൗത്യത്തെ ഗാന്ധിയൻ പ്രത്യയശാസ്ത്രത്തിന്‍റെ അനുകരണമാണ്. ശുചിത്വം ഒരു പ്രധാന ഘടകമാണ്. ആത്മശുദ്ധിക്കും സാഹോദര്യത്തിനും അതിലേറെ പ്രധാന്യമുണ്ട്. ബാഹ്യ ശുദ്ധീകരണം എളുപ്പമാണ്, ആന്തരിക ന്യൂനതകൾ പരിഹരിക്കാനാണ് കഴിയാത്തത്. നിങ്ങൾ എത്രമാത്രം മാലിന്യം നീക്കിയാലും മനസ്സ് മലിനമായാൽ അത് ഫലവത്താകില്ല.

'ഗോഡ്സെ നായകനാകുന്നു'

കൊലപാതകത്തിന്‍റെയും വിദ്വേഷത്തിന്‍റെയും ആശയങ്ങളിലേക്ക് ആളുകൾ വഴുതി വീഴുന്നതില്‍ ഞാൻ ആശ്ചര്യപ്പെടുന്നില്ല. എന്നാല്‍ ഈ അവസ്ഥ അപകടകരമാണ്. മനുഷ്യർ സമാധാനപ്രിയരാണ്. സുരക്ഷിതമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരും. തീവ്ര ചിന്തഗതി മനുഷ്യ പ്രകൃതമല്ല. അത്തരം ചിന്തകള്‍ ഒരു രോഗമാണ്. അവയ്ക്ക് ചികിത്സയുമുണ്ട്. ഗോഡ്സെ ഇന്ത്യയുടെ നായകാന്‍ പോകുന്നു എന്നത് വ്യക്തമാണ്. ഈ കാലത്ത് ബാപ്പുവിന്‍റെ പ്രത്യയശാസ്ത്രത്തിന്‍റെ വീരഗുണങ്ങൾ സമൂഹത്തില്‍ തുറന്ന് കാട്ടാൻ ജനങ്ങള്‍ക്ക് ധൈര്യം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരാൾക്ക് സ്വയം തീവ്രവാദിയാകാനോ വെറുപ്പുളവാക്കാനോ കഴിയില്ല. ഏറ്റവും ഇരുണ്ട സമയങ്ങളിൽ പോലും പ്രതീക്ഷയുടെ രശ്മികൾ നിലനിൽക്കും. അടുത്ത തലമുറയെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണം. കാരണം ഈ തലമുറ ഇതിനകം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന് മഹാത്മാ പറഞ്ഞിട്ടുണ്ട്.

'മരണശേഷവും ബാപ്പുവിന്‍റെ ആശയങ്ങൾ ലോകമെമ്പാടുമുള്ളവർക്ക് പ്രചോദനമായി'

ഗാന്ധിയൻ ചിന്തകളെ സ്വയംപര്യാപ്തമെന്നാണ് തുഷാർ ഗാന്ധി വിളിച്ചത്. അവ മനസ്സിലേക്ക് കുത്തിനിറക്കാൻ കഴിയില്ല. ഒരു ഔഷധം പോലെ നൽകാനെ കഴിയു എന്ന് മനസ്സിലാക്കണം. ജനങ്ങൾ ഗാന്ധിയൻ പ്രത്യയശാസ്ത്രത്തെ ഉള്‍ക്കൊണ്ട് ജീവിക്കുന്നകാലം വിദൂരമല്ല. മഹാത്മാഗാന്ധി കൊല്ലപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്‍റെ ചിന്ത ലോകമെമ്പാടുമുള്ള നിരവധി പ്രസ്ഥാനങ്ങൾക്ക് പ്രചോദനമായിട്ടുണ്ട്. ഗാന്ധിയൻ പ്രത്യയശാസ്ത്രത്തെ എപ്പോഴും എതിർക്കുന്ന തീവ്ര ചിന്താഗതിക്കാർ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്. ഗാന്ധിയെ കൊലപ്പെടുത്തിയാലും അദ്ദേഹം പകർന്ന സന്ദേശങ്ങളെ ദുർബലപ്പെടുത്താൻ കഴിയില്ല, ഗാന്ധിയൻ പ്രത്യയശാസ്ത്രത്തെ പാർശ്വവത്കരിക്കാനുമാവില്ല.

ABOUT THE AUTHOR

...view details