കേരളം

kerala

ETV Bharat / bharat

വിജയ് മല്യയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ ലേലം ചെയ്യാമെന്ന് കോടതി - Banks allowed to utilise Mallya's movable assets to clear debt

2013 മുതൽ പ്രതിവർഷം 11.5 ശതമാനം പലിശ സഹിതം 6,203.35 കോടി രൂപ തിരിച്ചുപിടിക്കാനായി ആസ്‌തികള്‍ ലേലം ചെയ്യാനാണ് ബാങ്കുകളുടെ നീക്കം

Vijay Mallya  State Bank of India  United Breweries Holdings Ltd (UBHL)  Banks allowed to utilise Mallya's movable assets to clear debt  വിജയ് മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ  പ്രത്യേക കോടതിയുടെ അനുമതി
വിജയ് മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ  പ്രത്യേക കോടതിയുടെ അനുമതി

By

Published : Jan 1, 2020, 5:40 PM IST

Updated : Jan 1, 2020, 7:27 PM IST

മുംബൈ: കോടിക്കണക്കിന് രൂപയുടെ വായ്‌പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ കണ്ടുകെട്ടിയ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ പ്രത്യേക കോടതിയുടെ അനുമതി. മുംബൈയിലെ പിഎംഎൽഎ കോടതിയുടേതാണ് ഉത്തരവ്. മല്യയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ ലേലം ചെയ്യാൻ എസ്ബിഐയുടെ നേത്യത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിന് അനുമതി നൽകുന്നതിൽ എതിർപ്പില്ലെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ ഫെബ്രുവരിയിൽ കോടതിയെ അറിയിച്ചിരുന്നു. 2013 മുതൽ പ്രതിവർഷം 11.5 ശതമാനം പലിശ സഹിതം 6,203.35 കോടി രൂപ തിരിച്ചുപിടിക്കാനായി ആസ്‌തികള്‍ ലേലം ചെയ്യാനാണ് ബാങ്കുകളുടെ നീക്കം. 2016 മാർച്ചിൽ രാജ്യംവിട്ട മല്യ ബ്രിട്ടണിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.

Last Updated : Jan 1, 2020, 7:27 PM IST

For All Latest Updates

ABOUT THE AUTHOR

...view details