പട്‌ന: ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ് ഇ-ഇറ്റെഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) ഒരുങ്ങുന്നു. പാർട്ടി ജൂണിൽ പങ്കാളിത്തം പ്രഖ്യാപിക്കുകയും 32 സീറ്റുകളിലേക്ക് മത്സരിക്കുമെന്ന് അറിയിക്കുകയും ചെയ്തു. കതിഹാർ, പൂർനിയ, ദർഭംഗ, സമസ്തിപൂർ, പട്‌ന, ബൽറാംപൂർ, ബാരി, അമോർ, ബെയ്‌സി, ജോക്കിഹാത്, മഹോബ, ബെട്ടയ്യ, രാംനഗർ, ധാക്ക, പാരിഹാർ, ഔറംഗബാദ് എന്നിവിടങ്ങളിൽ ഈ സ്ഥാനാർത്ഥികൾ മത്സരിക്കും.
ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി എഐഎംഐഎം
ബിഹാറിലെ കതിഹാർ, പൂർനിയ, ദർഭംഗ, സമസ്തിപൂർ, പട്‌ന, ബൽറാംപൂർ, ബാരി, അമോർ, ബെയ്‌സി, ജോക്കിഹാത്, മഹോബ, ബെട്ടയ്യ, രാംനഗർ, ധാക്ക, പാരിഹാർ, ഔറംഗബാദ് എന്നിവിടങ്ങളിൽ ഈ സ്ഥാനാർത്ഥികൾ മത്സരിക്കും.
രാഷ്ട്രീയ ജനതാദൾ (ആർജെഡി), കോൺഗ്രസ് എന്നിവർ ശക്തമായുള്ള സീമാഞ്ചൽ പ്രദേശത്ത് എഐഎംഐഎമ്മിന്‍റെ സാന്നിധ്യം അറിയിക്കാനാണ് ഒവൈസി ഒരുങ്ങുന്നത്. അരാരിയ, കിഷൻഗഞ്ച്, പൂർണിയ, കതിഹാർ എന്നിവിടങ്ങളിലും അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു. മുസ്ലീം ജനസംഖ്യയെ അടിസ്ഥാനമാക്കി പാർട്ടി സീറ്റുകൾ വേർതിരിക്കും. മുസ്‌ലിം വോട്ടർ 32 ശതമാനത്തിൽ കൂടുതലുള്ള സീറ്റുകൾ എ പ്ലസ് ആയി അടയാളപ്പെടുത്തി. 15 മുതൽ 20 ശതമാനം വരെ ജനസംഖ്യ ബി ഗ്രേഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019ലെ ഉപതിരഞ്ഞെടുപ്പിൽ കിംഗഞ്ചിൽ നിന്ന് എഐഎംഐഎമ്മിന്‍റെ കമ്രുൽ ഹോഡ വിജയിച്ചിരുന്നു.
നേരത്തെ, 2015ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ, കൊച്ച ദാമൻ, കിഷൻഗഞ്ച്, റാണിഗഞ്ച്, ബെയ്‌സി, അമൂർ, ബൽറാംപൂർ എന്നീ ആറ് സീറ്റുകളിൽ എഐഐഎം മത്സരിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല.