ദേശസാല്‍കൃത ബാങ്കുകള്‍ ലയിപ്പിച്ചതില്‍ പ്രതിഷേധിച്ച് പണിമുടക്ക് നടത്താനൊരുങ്ങി ബാങ്ക് ജീവനക്കാരുടെ സംഘടന. സെപ്‌റ്റംബര്‍ 26 മുതല്‍ രണ്ട് ദിവസം പണിമുടക്കാനാണ് തീരുമാനം. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം നവംബറിന്‍റെ രണ്ടാമത്തെ ആഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സംഘടന ബാങ്കുകള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.
ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി, പണമിടപാട് നടത്തുന്ന സമയം കുറയ്ക്കണം, ജോലി സമയം പുനര്‍നിശ്ചയിക്കണം തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിക്കുന്നുണ്ട്.