കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടടത്തില്‍ അനുഭാവം അറിയിച്ച് ബംഗ്ലാദേശ് പ്രധാന മന്ത്രി ഷേക്ക് ഹസീന. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ നേരിട്ട് ഫോണിലൂടെ വിളിച്ചാണ് ഷേക്ക് ഹസീന തന്‍റെ അനുഭാവം പ്രകടിപ്പിച്ചത്. ബുധനാഴ്‌ച വീശിയടിച്ച ഉംപുന്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരങ്ങളിലും ബംഗ്ലാദേശിലും വലിയ നാശനഷ്ടമാണുണ്ടാക്കിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ 72 പേര്‍ മരിച്ചു. നിരവധി നാശനഷ്ടങ്ങളും സംഭവിച്ചു.
ഉംപുന്‍ ചുഴലിക്കാറ്റ്: മമതയെ നേരിട്ട് വിളിച്ച് അനുഭാവം അറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി - ബംഗ്ലാദേശ് പ്രധാനമന്ത്രി
ബുധനാഴ്‌ച വീശിയടിച്ച ഉംപുന്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരങ്ങളിലും ബംഗ്ലാദേശിലും വലിയ നാശനഷ്ടമാണുണ്ടാക്കിയത്.
ഉംപുന്‍ ചുഴലിക്കാറ്റ്: മമതയെ നേരിട്ട് വിളിച്ച് അനുഭാവം അറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി
ബംഗ്ലാദേശില്‍ 20 ജില്ലകളെയാണ് ഉംപുന്‍ ചുഴലിക്കാറ്റ് സാരമായി ബാധിച്ചത്. ബംഗ്ലാദേശിലെ തെക്ക്-പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിലെ വൈദ്യുതി നിലയങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ വൈദ്യുതി വിതരണം താറുമാറായി. ബംഗ്ലാദേശ് സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.