ബെംഗളൂരു കലാപം; മജിസ്ട്രേറ്റ് അന്വേഷണം ഇന്ന് ആരംഭിക്കും - കർണാടക
നിലവിൽ സെന്‍ട്രൽ ക്രൈം ബ്രാഞ്ച് കേസിൽ അന്വേഷണം നടത്തുന്നുണ്ട്.
ബെംഗളൂരു: ബെംഗളൂരുവിലെ ഡിജെ ഹള്ളി, കെജി ഹള്ളി കലാപങ്ങളിലെ മജിസ്ട്രേറ്റ് അന്വേഷണം ഇന്ന് ആരംഭിക്കും. നിലവിൽ സെന്‍ട്രൽ ക്രൈം ബ്രാഞ്ച് കേസിൽ അന്വേഷണം നടത്തുന്നുണ്ട്. ഡി.സി ശിവമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം ഡി ജെ ഹള്ളി സന്ദർശിച്ച് പൊലീസ് സ്റ്റേഷനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. മജിസ്ട്രേറ്റ് അന്വേഷണത്തിനായി സർക്കാർ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ മാർഗ നിർദേശങ്ങൾ ഉത്തരവിട്ടു. കേസിൽ 400 ലധികം പ്രതികളെയാണ് ഇതിനകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതികളിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കലാപമുണ്ടാകാനുണ്ടായ സാഹചര്യം തുടങ്ങി കേസിനെ സംബന്ധിക്കുന്ന വിവരങ്ങൾ മജിസ്ട്രേറ്റ് അന്വേഷണത്തിൽ ശേഖരിക്കും.