ബെംഗളൂരു കലാപം; 84 പ്രതികൾ കൂടി അറസ്റ്റിൽ - ബെംഗളൂരു കലാപം
ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ കർഫ്യു ഞായറാഴ്ച രാവിലെ ആറ് മണി വരെ നീട്ടി.
ബെംഗളൂരു
ബെംഗളൂരു: ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട് 84 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതുവരെ അറസ്റ്റ് ചെയ്തവരുടെ എണ്ണം 290ആയി. കലാപത്തിൽ ഉൾപ്പെട്ട പ്രതികളെ രാത്രി 12 മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ കർഫ്യു ഞായറാഴ്ച രാവിലെ ആറ് മണി വരെ നീട്ടാൻ ബെംഗളൂരു പൊലീസ് കമ്മീഷണർ കമൽ പന്ത് ഉത്തരവിട്ടു.