കേരളം

kerala

ETV Bharat / bharat

ബെംഗളൂരു കലാപ കേസ്; എഫ്ഐആറുകളുടെ എണ്ണം 80 ആയി, തടവുകാരുടെ എണ്ണം വര്‍ധിക്കുന്നു - എഫ് ഐ ആറുകളുടെ എണ്ണം 80

ബെംഗളൂരുവില്‍ നടന്ന ഡിജെ ഹള്ളി, കെജി ഹള്ളി കലാപങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തടവുകാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്

Bangalore riot case: 80 F IR records  DJ Halli and KG Halli riots  FIR  80 F IR records  ബാംഗ്ലൂർ കലാപ കേസ്  എഫ് ഐ ആറുകളുടെ എണ്ണം 80  ഡിജെ ഹള്ളി, കെജി ഹള്ളി
ബാംഗ്ലൂർ കലാപ കേസ്: എഫ് ഐ ആറുകളുടെ എണ്ണം 80 ആയി, തടവുകാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

By

Published : Aug 24, 2020, 1:27 PM IST

ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ഡിജെ ഹള്ളി, കെജി ഹള്ളി കലാപങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തടവുകാരുടെ എണ്ണം വർധിക്കുന്നു. ഡിജെ ഹളളി പൊലീസ് കഴിഞ്ഞ ദിവസം രാത്രി കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷനുകളിലെ എഫ്‌ഐആറുകളുടെ എണ്ണം 80 ആയി ഉയർന്നു. ചില പ്രധാന പ്രതികൾ കുടുംബാംഗങ്ങൾ വഴി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുന്നതായും ഈ കലാപവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് വാദിക്കാൻ അവര്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഡിജെ ഹള്ളി പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിനോടകം തന്നെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. 380ലധികം പ്രതികളിൽ പോലീസ് ഇതിനകം റൗഡിഷീറ്റുകളും തീവ്രവാദ വിഭാഗങ്ങളിലെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ ഉടൻ പ്രതികൾക്ക് ജാമ്യം ലഭിക്കില്ല. പോലീസിന്‍റെയും പൊതുജനങ്ങളുടെയും സ്വത്ത് നശിപ്പിച്ചവരെ ശിക്ഷിക്കണമെന്ന് ഡിജി പ്രവീണ്‍ സൂദ് പറഞ്ഞു.

ABOUT THE AUTHOR

...view details