ന്യൂഡൽഹി:ചൈനയെ സാമ്പത്തികമായി തകർക്കാൻ ടിക് ടോക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ഇന്ത്യയിലെ 15 കോടി ജനങ്ങളാണ് ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക് ഉപയോഗിക്കുന്നത്. ഇതിൽ നിന്നും കോടികളുടെ ലാഭമാണ് അയൽ രാജ്യമുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ - ടിക് ടോക് നിരോധനം ഇന്ത്യ
ചൈനീസ് സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായതിനെ തുടർന്നാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.
Tik tok
ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ ചൈനീസ് സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായതിനെ തുടർന്നാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. ടിക് ടോക്കിനെ ബഹിഷ്കരിക്കാൻ എല്ലാ ഇന്ത്യക്കാരോടും വിനയപൂർവ്വം അഭ്യർഥിക്കുന്നതായും മന്ത്രി ട്വീറ്റ് ചെയ്തു. ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പെടെ ഇന്ത്യൻ കരസേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്.