ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ചമന്‍ പ്രദേശത്ത് ശനിയാഴ്ച നടന്ന സ്ഫോടനത്തില്‍ 12 വയസ്സുകാരനുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ബലൂചിസ്ഥാനിലെ ക്വില്ലാ അബ്ദുല്ല ജില്ലയിലാണ് സ്ഫോടനം നടന്നതെന്ന് ചമന്‍ അസിസ്റ്റന്‍റ് കമ്മിഷണര്‍ യാസിര്‍ ദഷ്ടി പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ജെയുഎ-എഫ് നേതാവ് മൗലാന മുഹമ്മദ് ഹനീഫയും ഉൾപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ ഹനീഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. ചമനിലെ താജ് റോഡില്‍ നടന്ന ആക്രമണത്തിന്‍റെ ലക്ഷ്യം ഹനീഫ് ആയിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബലൂചിസ്ഥാനില്‍ സ്ഫോടനത്തില്‍ മൂന്നു മരണം, നിരവധി പേര്‍ക്ക് പരിക്ക് - baluchistan blast
ആക്രമണത്തിന്‍റെ ലക്ഷ്യം ജാമിയത്ത്-ഉലമ-ഇ-ഇസ്ളാം-ഫസല്‍ (ജെയുെഎഎഫ്) നേതാവ് മൗലാന മുഹമ്മദ് ഹനീഫ് എന്ന് പൊലീസ്.
ബലൂചിസ്ഥാനില്‍ സ്ഫോടനത്തില്‍ മൂന്നു മരണം, നിരവധി പേര്‍ക്ക് പരിക്ക്
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളിലാണ് സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ജെയുഎ-എഫിന് നേരെ ആക്രമണമുണ്ടാകുന്നത് ഇതാദ്യമല്ല. 2017 മെയ് മാസത്തില്‍ ജെയുഎ-എഫ് നേതാവും മുന്‍ സെനറ്റ് ഡെപ്യൂട്ടി ചെയര്‍മാനുമായ മൗലാന അബ്ദുല്‍ ഗഫൂര്‍ ഹൈദേരിക്ക് മസ്‌തുംഗ് പ്രദേശത്തു നടന്ന ചാവേര്‍ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
TAGGED:
baluchistan blast