ചെന്നൈ: മുസ്ലീം വിരുദ്ധ പരാമര്‍ശം വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ടി നഗറിലെ പ്രശാന്ത് (32) ആണ് അറസ്റ്റിലായത്. തബ് ലീഗില്‍ പങ്കെടുത്തവര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് പകര്‍ത്തുന്നതായാണ് ഇയാള്‍ പ്രചരിപ്പിച്ചത്. ബേക്കറി ഉടമയായ ഇയാള്‍ ഓണ്‍ലൈന്‍ മാതൃകയില്‍ ആളുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് നല്‍കാറുണ്ട്.
മുസ്ലീം വിരുദ്ധ പരാമർശം; ചെന്നൈയില്‍ യുവാവ് അറസ്റ്റില്‍ - islamophobic
പ്രശാന്ത് (32) ആണ് അറസ്റ്റിലായത്. തബ് ലീഗില്‍ പങ്കെടുത്തവര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് പകര്‍ത്തുന്നതായാണ് ഇയാള്‍ പ്രചരിപ്പിച്ചത്.
മുസ്ലീം വിരുദ്ധത; ചെന്നൈയില്‍ യുവാവ് അറസ്റ്റില്‍
ഇത്തരം ഉപഭോക്താക്കള്‍ക്ക്, തന്‍റെ കടയില്‍ മുസ്ലീങ്ങള്‍ ജോലിക്കില്ലെന്നും ഇതര മതസ്ഥരാണ് ജോലിചെയ്യുന്നത് എന്നും അടക്കമുള്ള വര്‍ഗ്ഗീയ പരാമര്‍ശമുള്ള സന്ദേശമാണ് ഇയാള്‍ അയച്ചത്. ഇതോടെ ചില മസ്ലീം മത വിശ്വാസികള്‍ ഇയള്‍ക്കെതിരെ മമ്പലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.