കേരളം

kerala

ETV Bharat / bharat

അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചത് ഇന്ത്യ പാകിസ്ഥാന്‍  അക്രമിക്കുമെന്ന ഭയത്താലെന്ന് പാക് നേതാവ് - പാകിസ്ഥാന്‍ മുസ്ലീം ലീഗ് എന്‍

അഭിന്ദനെ വിട്ടയച്ചില്ലെങ്കില്‍ രാത്രി 9 മണിയോടെ ഇന്ത്യ അക്രമിക്കുമെന്ന് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി പാര്‍ലമെന്‍ററി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പാകിസ്ഥാന്‍ മുസ്ലീം ലീഗ് എന്‍ നേതാവ് അയാസ് സാദിഖ് വ്യക്തമാക്കി.

Qureshi  Abhinandan Varthaman  Pakistan  Indian Air Force pilot  അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചത് ഇന്ത്യ അക്രമിക്കുമെന്ന ഭയത്തില്‍  അഭിനന്ദന്‍ വര്‍ധമാന്‍  പാകിസ്ഥാന്‍ മുസ്ലീം ലീഗ് എന്‍  Qureshi said India will attack if Abhinandan not released
അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചത് ഇന്ത്യ അക്രമിക്കുമെന്ന ഭയത്താലെന്ന് പാക് നേതാവ്

By

Published : Oct 29, 2020, 2:28 PM IST

ഇസ്ലാമാബാദ്: അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചത് ഇന്ത്യ അക്രമിക്കുമെന്ന ഭയത്താലെന്ന് പിഎംഎല്‍എന്‍ നേതാവ് അയാസ് സാദിഖ്. അഭിന്ദനെ വിട്ടയച്ചില്ലെങ്കില്‍ രാത്രി 9 മണിയോടെ ഇന്ത്യ അക്രമിക്കുമെന്ന് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി പാര്‍ലമെന്‍ററി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും തുടര്‍ന്നാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അഭിനന്ദനെ വിട്ടയക്കാന്‍ തീരുമാനിച്ചതെന്നും പാകിസ്ഥാന്‍ മുസ്ലീം ലീഗ് എന്‍ നേതാവ് അയാസ് സാദിഖ് പറഞ്ഞു.

അന്നത്തെ യോഗത്തില്‍ ഷാ മെഹമൂദ് ഖുറേഷി ഉണ്ടായിരുന്നു. ഇമ്രാന്‍ ഖാന്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ആ യോഗത്തില്‍ സൈനിക മേധാവിയായ ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ കടന്നു വന്നത് മുട്ടിടിച്ചും വിയര്‍ത്തുമായിരുന്നുവെന്ന് ഓര്‍മ്മിക്കുന്നുവെന്ന് നാഷണല്‍ അസംബ്ലിയില്‍ നടന്ന പ്രസംഗത്തില്‍ അയാസ് സാദിഖ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27 നുണ്ടായ പാക് സംഘര്‍ഷത്തില്‍ പാക് എയര്‍ക്രാഫ്‌റ്റായ എഫ് 16 അഭിനന്ദന്‍ തകര്‍ക്കുകയും തുടര്‍ന്ന് വിമാനം തകര്‍ന്ന് അദ്ദേഹം പിടിയിലാവുകയുമായിരുന്നു. മാര്‍ച്ച് 1 നാണ് അദ്ദേഹത്തെ പാകിസ്ഥാന്‍ വിട്ടയച്ചത്. അദ്ദേഹത്തിന്‍റെ ധീരതയെ രാജ്യം വീര്‍ ചക്ര നല്‍കിയാണ് ആദരിച്ചത്.

ABOUT THE AUTHOR

...view details