നിയമ വ്യവസ്ഥയിലുള്ള വിശ്വാസം വർധിച്ചു: എച്ച്ഡി ദേവഗൗഡ - hd devegowda comment on d.k shiva kumar
ഡി കെ ശിവകുമാറിന് ജാമ്യം ലഭിച്ചതോടെ നിയമവ്യവസ്ഥയിലുള്ള വിശ്വാസം വർധിച്ചതായി ദേവഗൗഡ റിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ബെംഗലൂരു: മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം ലഭിച്ചതിലൂടെ ജനങ്ങൾക്ക് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം വർധിച്ചെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ.ഡൽഹി ഹൈക്കോടതിയാണ് ഡി.കെ ശിവകുമാറിന് 25 ലക്ഷം രൂപ സ്വന്തം ഈടിലും രണ്ട് ആൾ ജാമ്യത്തിലും ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം മൂന്നിനാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഡി കെ ശിവകുമാർ അറസ്റ്റിലായത്.