മുംബൈ: വിരമിച്ച നാവിക സേന ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആറ് ശിവസേന പ്രവര്‍ത്തകര്‍ക്ക് ജാമ്യം. മുന്‍ നാവികസേന ഉദ്യോഗസ്ഥനായ മദന്‍ ശര്‍മയെ മര്‍ദ്ദിച്ച കേസിലാണ് മുംബൈ കോടതി ജാമ്യം അനുവദിച്ചത്. 15,000 രൂപയുടെ ബോണ്ട് കെട്ടിവച്ച് ഉപാധികളോടെയാണ് ജാമ്യം. കേസിലെ ആറ് പ്രതികളും നിലവില്‍ റിമാന്‍ഡിലാണ്. വിഷയത്തില്‍ സര്‍ക്കാരിനും മുംബൈ പൊലീസിനും എതിരെ റിപബ്ലിക്കന്‍ പാര്‍ട്ടി പ്രര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
മുന്‍ നാവികസേന ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച ശിവസേന പ്രവര്‍ത്തകര്‍ക്ക് ജാമ്യം - മുന്‍ നാവിക സേന ഉദ്യോസ്ഥന് മര്‍ദ്ദനം
മുന്‍ നാവികസേന ഉദ്യോഗസ്ഥനായ മദന്‍ ശര്‍മയെ മര്‍ദ്ദിച്ച കേസിലാണ് മുംബൈ കോടതി ജാമ്യം അനുവദിച്ചത്. 15,000 രൂപയുടെ ബോണ്ട് കെട്ടിവച്ച് ഉപാധികളോടെയാണ് ജാമ്യം
മുന്‍ നാവികസേന ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച ശിവസേന പ്രവര്‍ത്തകര്‍ക്ക് ജാമ്യം
മര്‍ദ്ദനമേറ്റ മദന്‍ ശര്‍മ ഗവര്‍ണര്‍ ഭഗത് സിംഗ് കൊശ്യാരിയെ നേരില്‍ കണ്ട് പ്രതികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം എന്ന് ആവശ്യപ്പെട്ട് സംതാ നഗര്‍ പൊലീസ് സ്റ്റേഷന് പുറത്ത് ആര്‍.പി.ഐ പ്രവര്‍ത്തര്‍ തിങ്കളാഴ്ച പ്രതിഷേധിച്ചിരുന്നു. ശിവസേന നേതാക്കളായ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.