കേരളം

kerala

ETV Bharat / bharat

ബഹ്റിൻ ജയിലുകളിൽ കഴിയുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കും - പ്രധാനമന്ത്രിയുടെ ബഹ്റിൻ സന്ദർശനം

പ്രധാനമന്ത്രിയുടെ ബഹ്റിൻ സന്ദർശനത്തിൽ ഭരണാധികാരിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം

ബഹ്റിനിലെ ജയിലുകളിൽ കഴിയുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കും

By

Published : Aug 26, 2019, 4:23 AM IST

ന്യൂഡൽഹി: ബഹ്റിനിലെ ജയിലുകളിൽ കഴിയുന്ന 250 ഇന്ത്യാക്കാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപനം. ബഹ്റിൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബഹ്റിൻ ഭരണാധികാരിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തടവുകാരെ മോചിപ്പിക്കുന്ന നടപടി മനുഷ്യത്വപരമാണെന്നും തീരുമാനത്തില്‍ ബഹ്റിൻ ഭരണാധികാരികൾക്ക് നന്ദി അറിയിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. ബഹ്റിൻ രാജാവിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി ശ്രീകൃഷ്ണ ക്ഷേത്രത്തിന്‍റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനും ബഹിരാകാശ ഗവേഷണം അടക്കമുള്ള വിഷയങ്ങളിൽ സഹകരിക്കാനും ചർച്ചയിൽ തീരുമാനമായി.

ABOUT THE AUTHOR

...view details