ഗുവാഹത്തി: അസമിലെ ബാഗ്‌ജൻ തീപിടിത്തത്തിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി സംസാരിച്ചു. കേന്ദ്ര സർക്കാരിന്‍റെ എല്ലാ സഹായങ്ങളും മോദി അസം മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി.
ബാഗ്‌ജൻ തീപിടിത്തം; കേന്ദ്രം എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി - Sarbananda Sonowal
പ്രധാനമന്ത്രി നരേന്ദ്രമോദി അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായി സംസാരിച്ചു. കേന്ദ്ര സർക്കാരിന്‍റെ എല്ലാ സഹായങ്ങളും മോദി മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി

ബാഗ്‌ജൻ തീപിടിത്തം; കേന്ദ്രത്തിന്‍റെ പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി
സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രത്തിൽ നിന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കുകയാണെന്നും പിഎംഒ ഇന്ത്യ ട്വീറ്റ് ചെയ്‌തു. ബാഗ്‌ജൻ എണ്ണ കിണറിൽ ചൊവ്വാഴ്‌ച നടന്ന തീപിടിത്തത്തില്‍ രണ്ട് പേരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ദേശീയ ദുരന്ത പ്രതികരണ സേന സംഭവസ്ഥലത്തുണ്ട്.