ബദ്രിനാഥ് ക്ഷേത്രം ഏപ്രിൽ 30ന് വീണ്ടും തുറക്കും - വീണ്ടും തുറക്കും
പുലർച്ചെ 4.30ന് വേദഗാനങ്ങൾ ആലപിക്കുന്നതിനിടയിലാണ് ക്ഷേത്രത്തിന്‍റെ കവാടങ്ങൾ തുറക്കുക
ബദ്രിനാഥ് ക്ഷേത്രം ഏപ്രിൽ 30ന് വീണ്ടും തുറക്കും
ഡെറാഡൂൺ:കനത്ത മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് അടച്ചിട്ട ഹിമാലയൻ ക്ഷേത്രം ബദ്രിനാഥ് ഏപ്രിൽ 30ന് ഭക്തർക്കായി വീണ്ടും തുറന്ന് നല്‍കും. പുലർച്ചെ 4.30ന് വേദഗാനങ്ങൾ ആലപിക്കുന്നതിനിടയിലാണ് ക്ഷേത്രത്തിന്‍റെ കവാടങ്ങൾ തുറക്കുകയെന്ന് ബദ്രി-കേദാർ ക്ഷേത്ര സമിതി പ്രസിഡന്‍റ് മോഹൻ പ്രസാദ് തപ്ലിയാൽ അറിയിച്ചു. ഉത്തരാഖണ്ഡിലെ കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ ഹിമാലയൻ ഷേത്രങ്ങളെ പോലെ തന്നെ ബദ്രിനാഥും എല്ലാ വർഷവും മഞ്ഞുകാലത്ത് അടച്ചിടാറുണ്ട്.