ലഖ്‌നൗ: ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പട്ടിയുടെ കടിയേറ്റ് നവജാതശിശു മരിച്ചു. തിങ്കളാഴ്‌ച ഫറൂഖബാദിലെ സ്വാകാര്യ ആശുപത്രിയില്‍ ജനിച്ച് മണിക്കൂറുകൾക്കുള്ളില്‍ പട്ടിയുടെ കടിയേറ്റ് കുട്ടി മരിച്ചത്. കുട്ടിയുടെ ശരിരം പട്ടി കടിച്ച നിലയില്‍ നിലത്ത് കിടക്കുകയായിരുന്നുവെന്ന് കുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. കുടാതെ ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ആശുപത്രി ജീവനകാരന്‍ പട്ടിയെ ഓടിക്കുന്നത് കണ്ടതായും ഇവര്‍ വ്യക്തമാക്കി.
ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പട്ടിയുടെ കടിയേറ്റ് നവജാത ശിശു മരിച്ചു - ഓപ്പറേഷന്‍ തീയറ്ററില്‍ പട്ടിയുടെ കടിയേറ്റ് നവജാതശിശു മരിച്ചു
ഫറൂഖബാദിലെ സ്വാകാര്യ ആശുപത്രിയിലാണ് ജനിച്ച് മണിക്കൂറുകൾക്കുള്ളില്‍ പട്ടിയുടെ കടിയേറ്റ് കുട്ടി മരിച്ചത്
കുട്ടിയുടെ പിതാവായ രവി കുമാര്‍ ഭാര്യയായ കന്‍ഞ്ചനെ തിങ്കളാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവശേഷം കന്‍ഞ്ചനെ മാത്രമാണ് വാര്‍ഡിലേക്ക് മാറ്റിയതെന്നും കുട്ടിയെ പിന്നീട് മാറ്റുമെന്നുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതെന്നും എഫ്ഐആറില്‍ പറയുന്നു. സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രി അടയ്ക്കുകയും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ചന്ദ്രശേഖര്‍ പറഞ്ഞു. പ്രസവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്‌ടര്‍ മോഹിത് ഗുപ്‌തക്കെതിരെയും ആശുപത്രിയിലെ മറ്റ് ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.