കശ്‌മീരില്‍ ഭീകരാക്രമണത്തില്‍ പെൺകുഞ്ഞുൾപ്പടെ നാല് പേര്‍ക്ക് പരിക്ക് - കശ്‌മീരില്‍ ഭീകരാക്രമണത്തില്‍ പെൺകുട്ടിയുൾപ്പടെ നാല് പേര്‍ക്ക് പരിക്ക്
ബാരാമുള്ള ജില്ലയിലെ സോപോരയിലാണ് ഭീകരാക്രമണമുണ്ടായത്.
ശ്രീനഗര്‍: കശ്‌മീരിലുണ്ടായ ഭീകരാക്രമണത്തില്‍ പെൺകുഞ്ഞുൾപ്പടെ നാല് പേര്‍ക്ക് പരിക്ക്. വടക്കന്‍ കശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ സോപോരയിലാണ് ഒരു കുടുംബത്തിലെ നാല് പേര്‍ ആക്രമണത്തിനിരായായത്. ഡാംഗർപോറ ഗ്രാമത്തിലെ ഉസ്‌മാ ജാൻ എന്ന രണ്ട് വയസുകാരി അടക്കം നാല് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യനില ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് പ്രദേശവാസികളെ ഭീതിയിലാഴ്ത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.