ശ്രമിക് ട്രെയിന്‍ യാത്രക്കിടെ യുവതിക്ക് സുഖപ്രസവം - Odisha
മീന കുംഭാർ എന്ന 19 കാരിനാണ് ട്രെയിനിൽ പ്രസവിച്ചത്

ശ്രമിക് ട്രെയിനിൽ ആൺ കുഞ്ഞിന് ജന്മം നൽകി ഒഡീഷ യുവതി
ഭുവനേശ്വർ:തെലങ്കാനയിൽ നിന്നും ഒഡീഷക്കുള്ള യാത്രക്കിടെ ശ്രമിക് ട്രെയിനിൽ യുവതി സുഖപ്രസവത്തിലൂടെ ആൺ കുഞ്ഞിന് ജന്മം നൽകി. വെള്ളിയാഴ്ചയാണ് സംഭവം. മീന കുംഭാർ(19) അതിഥി തൊഴിലാളിയായി തെലങ്കാനയിൽ ജോലി ചെയ്യുകയാണ്. ലോക്ക് ഡൊണിനെ തുടർന്നാണ് ഇവർ സ്വന്തം നാട്ടിലേക്ക് ട്രെയിൻ മാർഗം തിരിച്ചത്. റെയിൽവെ ഡോക്ടർ എത്തി യുവതിയേയും കുഞ്ഞിനെയും പരിശോധിച്ചു. ഇരുവരും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നതായി റെയിൽവെ ഉദ്യോഗസ്ഥർ അറിയിച്ചു.