ലക്നൗ: ബാബരി മസ്‌ജിദ് കേസിൽ മുതിര്‍ന്ന ബിജെപി നേതാവും മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ എൽ.കെ അദ്വാനിയുടെ മൊഴി ജൂലൈ 24ന് പ്രത്യേക സിബിഐ കോടതി രേഖപ്പെടുത്തും. സിആർപിസി സെക്ഷൻ 313 പ്രകാരമാണ് വീഡിയോ കോൺഫറൻസിലൂടെയാകും അദ്വാനി മൊഴി നൽകുക. ജൂലൈ 23ന് വീഡിയോ കോൺഫറൻസിലൂടെ മുതിർന്ന ബിജെപി നേതാവായ മുരളി മനോഹർ ജോഷിയുടെയും മൊഴി രേഖപ്പെടുത്തുമെന്ന് സ്‌പെഷ്യൽ ജഡ്‌ജി എസ് കെ യാദവ് ഉത്തരവിട്ടു.
ബാബരി മസ്‌ജിദ് കേസ്; ജൂലൈ 24ന് എൽ.കെ അദ്വാനിയുടെ മൊഴി രേഖപ്പെടുത്തും - സിആർപിസി സെക്ഷൻ 313
ജൂലൈ 24ന് പ്രത്യേക സിബിഐ കോടതിയിൽ വീഡിയോ കോൺഫറൻസിലൂടെയാകും എൽ.കെ അദ്വാനി മൊഴി നൽകുക
ബാബറി മസ്‌ജിദ് കേസ്; ജൂലൈ 24ന് എൽ.കെ അദ്വാനിയുടെ മൊഴി രേഖപ്പെടുത്തും
കേസിൽ സിആർപിസി സെക്ഷൻ 313 പ്രകാരം 32 പ്രതികളുടെ മൊഴിയാണ് പ്രത്യേക സിബിഐ കോടതി രേഖപ്പെടുത്തുന്നത്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഓഗസ്റ്റ് 31നകം വിചാരണ പൂർത്തിയാക്കാൻ ദിവസവും വാദം കേൾക്കുകയാണ് സിബിഐ സ്പെഷ്യൽ കോടതി. കേസിൽ സുധീർ കക്കാട് ഇന്ന് കോടതിയിൽ മൊഴി നൽകിയിരുന്നു. കേസിൽ താൻ നിരപരാധി ആണെന്നും രാഷ്‌ട്രീയ കാരണങ്ങളാൽ താൻ പ്രതി ചേർക്കപ്പെടുകയായിരുന്നുവെന്നാണ് സുധീർ കക്കാട് മൊഴി നൽകിയത്. കോടതി നാളെ രാം ചന്ദ്ര ഖത്രിയുടെ മൊഴി രേഖപ്പെടുത്തും.