കേരളം

kerala

By

Published : Mar 14, 2020, 12:38 PM IST

ETV Bharat / bharat

ബാബറി മസ്ജിദ് പൊളിക്കല്‍; സി.ബി.ഐ കോടതിയുടെ വിചാരണ 24ന് ആരംഭിക്കും

പ്രതികളായ ചമ്പത് റായ്, ലല്ലു സിംഗ്, പ്രകാശ് ശർമ എന്നിവരോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ മറ്റ് പ്രതികളോടും ഹാജരാകണം

Babri Masjid case  Babri Masjid demolition  Ayodhya  CBI Court  Supreme Court  ബാബറി മസ്ജിദ്  സി.ബി.ഐ  അയോദ്ധ്യയിലെ ബാബറി മസ്ജിദ്  എഫ്.ഐ.ആര്‍
ബാബറി മസ്ജിദ് പൊളിക്കല്‍ കേസ്; പ്രതികളുടെ വിചാരണ സി.ബി.ഐ കോടതി 24ന് ആരംഭിക്കും

ലക്നൗ: 1992ല്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച കേസില്‍ പ്രതികളുടെ വിചാരണ സി.ബി.ഐ കോടതി മര്‍ച്ച് 24ന് ആരംഭിക്കും. പ്രതികളായ ചമ്പത് റായ്, ലല്ലു സിംഗ്, പ്രകാശ് ശർമ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി നോട്ടീസയച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ എം നാരായണന്‍ കേസിലെ പ്രതികളുടെ അഭിഭാഷകരേയും ചോദ്യം ചെയ്തിരുന്നു.

വിചാരണ വേളയില്‍ 351സാക്ഷികളെ സി.ബി.ഐ ഹാജരാക്കിയിരുന്നു. 2017 ഏപ്രില്‍ 19ന് വിചാരണ കോടതിക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസില്‍ അടുത്തമാസം വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. കേസില്‍ 49 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 49 പ്രതികള്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 17 പേര്‍ മരിച്ചു. മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി, മുതിർന്ന ബി.ജെ.പി നേതാക്കളായ എം.എം ജോഷി, ഉമാ ഭാരതി, വിനയ് കത്യാർ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.

ABOUT THE AUTHOR

...view details