കേരളം

kerala

ETV Bharat / bharat

മസൂദ് അസ്ഹറും ഹാഫീസ് സയ്യിദും ജീവനോടെ ഉണ്ടാകില്ലെന്ന് മോദി പറയണമെന്ന് ബാബാ രാംദേവ്

ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനും ഹാഫീസ് സയ്യിദിനും ഒസാമ ബില്ലാദന്‍റെ വിധിയാകണമെന്ന് ബാബാ രാംദേവ്. ഇരുവരെയും ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടു.

മസൂദ് അസ്ഹറും ഹാഫീസ് സയ്യിദും ജീവനോടെ ഉണ്ടാകില്ലെന്ന് മോദി പറയണമെന്ന് ബാബാ രാംദേവ്

By

Published : Feb 16, 2019, 3:27 AM IST

രാജ്യത്തിന് പുറത്ത് നിന്നെത്തിയതും രാജ്യത്തുള്ളതുമായ തീവ്രവാദികളെ പ്രത്യേകിച്ച് മസൂദ് അസ്ഹര്‍, ഹാഫീസ് സയ്യിദ് എന്നിവരെ തുരത്തണമെന്നും പാക്ക് അധീന കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ തകര്‍ക്കണമെന്നും. പാക്ക് അധീന കാശ്മീരിനെ തിരിച്ചുപിടിക്കണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഇന്നലെ സിആര്‍പിഎഫ് വാഹനത്തിന് നേരയുണ്ടായ ആക്രമണത്തില്‍ 39 സൈനികർ കൊല്ലപ്പെട്ടിരുന്നു.

മസൂദ് അസ്ഹറും ഹാഫീസ് സയ്യിദും ജീവനോടെ ഉണ്ടാകില്ലെന്ന് മോദി പറയണം. പാക്കിസ്ഥാന്‍റെ കയ്യില്‍ ന്യൂക്ലിയര്‍ ആയുധങ്ങളുണ്ടെന്നതോര്‍ത്ത് പേടിക്കരുത്. നമുക്കും ന്യൂക്ലിയര്‍ ആയുധങ്ങളുണ്ട്. എന്നാല്‍ ഇത് ന്യൂക്ലിയര്‍ ആയുധങ്ങളെക്കുറച്ച് ചിന്തിക്കേണ്ട സമയമല്ലെന്നും നമ്മുടെ ധൈര്യവും പരമാധികാരവുമാണ് ഇവിടുത്തെ വിഷയമെന്നും രാംദേവ് പറഞ്ഞു. വിമര്‍ശിക്കാനുള്ള സമയമല്ലിതെന്നും നടപടിയെടുക്കേണ്ട സമയമാണിതെന്നുമാണ് ബാബാ രാം ദേവ് ഓർമ്മപ്പെടുത്തി.

ABOUT THE AUTHOR

...view details