കേരളം

kerala

ETV Bharat / bharat

അസം ഖാന് ആശ്വാസം; തത്കാലം നടപടി വേണ്ടെന്ന് അലഹബാദ് ഹൈക്കോടതി - അസം ഖാൻ

അസം ഖാനെതിരായ 13 കേസുകളിൽ ജനുവരി ഏഴിന് വാദം കേൾക്കാനും ഹൈക്കോടതി ബെഞ്ചിന്‍റെ തീരുമാനം.

Azam Khan gets relief from Allahabad High Court  അസം ഖാൻ  അലഹബാദ് ഹൈക്കോടതി
അസം ഖാന് ആശ്വാസം; തത്കാലം നടപടി വേണ്ടെന്ന് അലഹബാദ് ഹൈക്കോടതി

By

Published : Dec 11, 2019, 5:10 PM IST

പ്രയാഗ്‌രാജ്: വിവിധ കേസുകളിൽ ഉൾപ്പെട്ട സമാജ്‌വാദി പാർട്ടി എംപി അസം ഖാനെതിരായി ജനുവരി ഏഴ് വരെ നടപടിയെടുക്കരുതെന്ന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. അസം ഖാനെതിരായ 13 കേസുകളിൽ ജനുവരി ഏഴിന് വാദം കേൾക്കാനും ഹൈക്കോടതി ബെഞ്ചിന്‍റെ തീരുമാനം.

അസം ഖാൻ ചാൻസലറായ ജൗഹർ സർവകലാശാലയുടെ ഭൂമി കയ്യേറ്റം മുതൽ മകൻ അബ്ദുള്ള അസം ഖാന് വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് വരെ നിരവധി കേസുകളാണ് അസം ഖാനെതിരെയുള്ളത്. കൂടാതെ ഭാര്യ, മകൻ എന്നിവരുടെ പേരിലും നിരവധി കേസുകൾ നിലവിലുണ്ട്.

ABOUT THE AUTHOR

...view details