ആയുഷ്‌മാന്‍ ഭാരത് ഇനി പുതുച്ചേരിയിലും - ആയുഷ്മാൻ ഭാരത് ഇനി പുതുച്ചേരിയിലും
ആദ്യഘട്ടത്തിൽ 1.04 ലക്ഷം ആളുകൾ പദ്ധതിയുടെ കീഴിൽ വരുമെന്ന് പുതുച്ചേരി ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണ റാവു.
പുതുച്ചേരി: കേന്ദ്ര സർക്കാർ പദ്ധതിയായ ആയുഷ്‌മാന്‍ ഭാരത് ഇനി പുതുച്ചേരിയിലും. പ്രാദേശിക നിയമസഭയിൽ പുതുച്ചേരി ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണ റാവുവാണ് ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തിൽ 1.04 ലക്ഷം ആളുകളാണ് പദ്ധതിയുടെ കീഴിൽ വരുന്നത്. എന്നാൽ മൂന്ന് ലക്ഷം ആളുകളെ ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ കൊണ്ടുവരാൻ സാധിക്കുന്ന വിധത്തിൽ പദ്ധതിയിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ആയുഷ്‌മാന്‍ ഭാരത് പദ്ധതിക്കായി പ്രീമിയം തുകയുടെ 40 ശതമാനം പ്രാദേശിക സർക്കാരുകൾ നൽകും. 60 ശതമാനം കേന്ദ്രത്തിൽ നിന്നും ലഭിക്കും.