ന്യൂഡല്‍ഹി : അയോധ്യ കേസില്‍ സുപ്രീം കോടതി വിധിക്ക് ശേഷം മതവികാരം മുറിപ്പെടുത്തുന്ന രീതിയില്‍ അഭിപ്രായപ്രകടനം നടത്തിയ 37 പേര്‍ക്കെതിരെ കേസെടുക്കുകയും 12 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്‌തു. ഉത്തര്‍പ്രദേശിലെ മാത്രം കണക്കാണിത്. അയോധ്യ ഭൂമി തര്‍ക്ക കേസില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സമൂഹമാധ്യമങ്ങളില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രചാരണങ്ങൾ നടത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്ന് യുപി പൊലീസ് അധികൃതര്‍ പറഞ്ഞു.
അയോധ്യ വിധിക്ക് ശേഷം മതവികാരം വ്രണപ്പെടുത്തി; 37 പേര്‍ക്കെതിരെ കേസ്
അയോധ്യ ഭൂമി തര്‍ക്ക കേസില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സമൂഹമാധ്യമങ്ങളില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രചാരണങ്ങൾ നടത്തിയതിനെ തുടര്‍ന്ന് 37 പേര്‍ക്കെതിരെ കേസെടുത്തു
അയോധ്യ വിധി : 37 പേര്‍ക്കെതിരെ കേസെടുത്തു
സമൂഹ മാധ്യമത്തിലെ 3712 പോസ്റ്റുകൾക്കെതിരെ നടപടി എടുത്തതായി പൊലീസ് പറഞ്ഞു. വിധി പ്രഖ്യാപനത്തിന് മുമ്പും ശേഷവും സമൂഹ മാധ്യമങ്ങളും മറ്റും നിരീക്ഷിക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍ ആരംഭിച്ചതായി യുപി ഡിജിപി ഒപി സിങ് പറഞ്ഞു.