ലഖ്നൗ: കൊവിഡ് പശ്ചാത്തലത്തിൽ അയോദ്ധ്യ രാമക്ഷേത്ര നിർമാണം നിർത്തിവെച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തൊഴിലാളികൾ എത്തുന്നത് അവസാനിച്ചതോടെയാണ് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചത്. നിർമാണം പൂർത്തിയാക്കാൻ വൈകുമെങ്കിലും ലോക്ക്ഡൗൺ കാലയളവിൽ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത് തുടരുമെന്ന് ഫൈസാബാദിലെ ബിജെപി എംപി ലല്ലു സിങ് പറഞ്ഞു.
അയോദ്ധ്യ രാമക്ഷേത്ര നിർമാണം താല്‍ക്കാലികമായി നിർത്തിവെച്ചു - അയോദ്ധ്യ
നിർമാണ പ്രവർത്തനങ്ങൾ വൈകുമെങ്കിലും ലോക്ക്ഡൗൺ കാലയളവിൽ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത് തുടരുമെന്ന് എം.പി ലല്ലു സിങ് പറഞ്ഞു.
![അയോദ്ധ്യ രാമക്ഷേത്ര നിർമാണം താല്‍ക്കാലികമായി നിർത്തിവെച്ചു Ayodhya Ram Temple Construction Delayed Lallu Singh COVID-19 Pandemic Novel Coronavirus Lockdown Construction Workers അയോദ്ധ്യ രാമക്ഷേത്ര അയോദ്ധ്യ അയോദ്ധ്യ രാമക്ഷേത്ര നിർമാണം നിർത്തിവെച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6552085-1055-6552085-1585226645775.jpg)
അയോദ്ധ്യ
അതെ സമയം, അയോദ്ധ്യയിലെ രാമ വിഗ്രഹം താൽക്കാലികമായി പുതിയ സ്ഥലത്തേക്ക് മാറ്റി. 9.5 കിലോഗ്രാം വരുന്ന വെള്ളി സിംഹാസനത്തിലാണ് വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. നവംബറിലെ സുപ്രീംകോടതി വിധിയിൽ അനുവദിച്ച സ്ഥലത്ത് രാമക്ഷേത്ര നിർമാണം പൂർത്തിയാകുന്നതുവരെ ഇത് തുടരും