ലഖ്‌നൗ:അയോധ്യയിലെ രാമ ക്ഷേത്രത്തിൽ നടന്ന ഭൂമി പൂജന്‍ ചടങ്ങിന് ഏകദേശം 20 ദിവസത്തിന് ശേഷം ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷന്‍ അയോധ്യയിലെ നിർദ്ദിഷ്ട പള്ളിയുടെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. സുന്നി വഖഫ് ബോർഡ് ചെയർമാൻ ജുഫാർ അഹമ്മദ് ഫാറൂഖിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്‍ അയോധ്യയില്‍ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ധന്നിപൂർ ഗ്രാമത്തിൽ സുപ്രീംകോടതി അനുവദിച്ച അഞ്ച് ഏക്കർ സ്ഥലത്ത് പള്ളി നിർമാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷന്‍ അയോധ്യയിലെ പള്ളിയുടെ ലോഗോ പുറത്തിറക്കി - ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷന്‍
അയോധ്യ രാമ ക്ഷേത്രത്തിൽ നടന്ന ഭൂമി പൂജന്‍ ചടങ്ങിന് ഏകദേശം 20 ദിവസത്തിന് ശേഷമാണ് ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷന്‍ അയോധ്യയിലെ നിർദ്ദിഷ്ട പള്ളിയുടെ ഔദ്യോഗിക ലോഗോ പുറത്തിറക്കിയത്
അയോധ്യയില്‍ പള്ളി പണിയാനുള്ള പദ്ധതി ഇതിനകം ആരംഭിച്ചതായും പള്ളിയോടൊപ്പം കമ്മ്യൂണിറ്റി അടുക്കള, ആശുപത്രി, ഗവേഷണ കേന്ദ്രം, മറ്റ് പൊതു സൗകര്യങ്ങൾ എന്നിവയും ഉണ്ടായിരിക്കുമെന്നും ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷന്‍ വക്താവ് അഥർ ഹുസൈൻ പറഞ്ഞു. പള്ളിയുടെ ലോഗോ ഇന്തോ-ഇസ്ലാമിക സംസ്കാരത്തെയാണ് പ്രതിനിധീകരിക്കുന്നത്. ബാദ്ഷാ ഹുമയൂണിന്‍റെ ശവകുടീരത്തിൽ ഉപയോഗിച്ചിരിക്കുന്ന സങ്കീർണ്ണമായ രൂപകൽപ്പനയുടെ നേർക്കാഴ്ചയാണ് ഇതിന് ഉള്ളതെന്നും ഹുസൈൻ പറഞ്ഞു. അതേസമയം, ഐഐസിഎഫിൽ 15 അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായും സയ്യിദ് മുഹമ്മദ് ഷൂബ്, ഇമ്രാൻ അഹമ്മദ്, മുഹമ്മദ് ജുനൈദ് സിദ്ദിഖി, മുഹമ്മദ് റാഷിദ്, ഷെയ്ഖ് സൈദുജമാൻ എന്നിവരുൾപ്പെടെയുള്ള ഒമ്പത് അംഗങ്ങളുടെ പേരുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതാഹർ ഹുസൈൻ പറഞ്ഞു.