കേരളം

kerala

ETV Bharat / bharat

അയോധ്യ മധ്യസ്ഥ സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി - മധ്യസ്ഥ ചർച്ചാഫലം

ഈ മാസം 31 വരെയുള്ള നടപടികളുടെ അടിസ്ഥാനത്തിലാവണം റിപ്പോർട്ട് സമർപ്പിക്കേണ്ടത്

അയോധ്യ മധ്യസ്ഥ ചർച്ചാ ഫലം രണ്ടിന് അറിയിക്കണം: സുപ്രീംകോടതി

By

Published : Jul 19, 2019, 9:59 AM IST

ന്യൂഡൽഹി:രാമജന്മഭൂമി- ബാബരി മസ്‌ജിദ് ഭൂമി തർക്ക വിഷയത്തില്‍ മധ്യസ്ഥ സമിതി നടത്തിയ ചർച്ചയുടെ റിപ്പോര്‍ട്ട് അടുത്ത മാസം രണ്ടിനകം അറിയിക്കണമെന്ന് സുപ്രീം കോടതി. റിട്ട. ജസ്റ്റിസ് എഫ് എം ഖലീഫുല്ലയാണ് സുപ്രീം കോടതി നിയമിച്ച സമിതിയുടെ അധ്യക്ഷൻ. ഈ മാസം 31 വരെയുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാവണം റിപ്പോർട്ട് സമർപ്പിക്കേണ്ടത്. മുമ്പ് നടന്ന ചർച്ചയിൽ പുരോഗതിയില്ലയെന്ന് കാണിച്ച് ഗോപാൽ സിങ് വിശാരദ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. ശ്രീ ശ്രീ രവിശങ്കർ, അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരുൾപ്പെട്ടതാണ് മധ്യസ്ഥ സമിതി. കഴിഞ്ഞ മാർച്ച് 8 നാണ് മധ്യസ്ഥ സമിതിയെ നിയമിച്ചത്.

ABOUT THE AUTHOR

...view details