കേരളം

kerala

ETV Bharat / bharat

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അയോധ്യ റിപ്പോർട്ടിനെ തള്ളി മുസ്‌ലിം സംഘടനകള്‍ - അയോധ്യ തർക്കം

തര്‍ക്കമുള്ള 2.77 ഏക്കർ ഭൂമി ശ്രീരാമന്‍റെ ജന്മസ്ഥലമാണെന്ന് ഉറപ്പിക്കുന്നതിനുള്ള തെളിവുകള്‍ നല്‍കാന്‍ ആർക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്ന് മുസ്ലിം പാർട്ടികള്‍

അയോധ്യ

By

Published : Sep 26, 2019, 11:49 AM IST

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) 2003ല്‍ മുന്നോട്ടുവച്ച റിപ്പോര്‍ട്ടിനെ സുപ്രീം കോടതിയിൽ തള്ളി മുസ്‌ലിം സംഘടനകള്‍. തര്‍ക്കമുള്ള 2.77 ഏക്കർ ഭൂമി ശ്രീരാമന്‍റെ ജന്മസ്ഥലമാണെന്ന് ഉറപ്പിക്കുന്നതിനുള്ള തെളിവുകളൊന്നും മുന്നോട്ട് വെക്കാൻ എ.എസ്.ഐ റിപ്പോർട്ടിന് കഴിഞ്ഞിട്ടില്ലെന്നും മുസ്‌ലിം സംഘടനകള്‍ സുപ്രീം കോടതിയെ അറിയിച്ചു.

ബാബരി മസ്‌ജിദിന് മുമ്പായി അവിടെ രാമക്ഷേത്രം നിലനിന്നിരുന്നു എന്ന് സൂചിപ്പിക്കുന്ന അവശിഷ്ടങ്ങളും വിഗ്രഹങ്ങളും പുരാവസ്തുക്കളും കണ്ടെത്തിയിട്ടുണ്ടെന്നാണ് 2003 ലെ എ.എസ്.ഐ. റിപ്പോര്‍ട്ട്. എന്നാല്‍ ഇവ സ്ഥിരീകരിക്കാനാവുന്ന ഒരു നിഗമനത്തിലേക്ക് എത്തിയിട്ടില്ലെന്നും ഇവ ചില അനുമാനങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നുമാണ് മുസ്‌ലിം സംഘടനകള്‍ സുപ്രീംകോടതിയെ അറിയിച്ചത്.

എന്നാല്‍ പരാതികള്‍ ഹൈക്കോടതിയില്‍ ഉന്നയിക്കണമായിരുന്നുവെന്നും ഇത്തരത്തിലുള്ള എതിർപ്പുകള്‍ ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ജഡ്ജിമാരടങ്ങിയ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.

ABOUT THE AUTHOR

...view details