കേരളം

kerala

ETV Bharat / bharat

അയോധ്യക്കേസ്: സുപ്രീംകോടതി 26ന് വാദം കേള്‍ക്കും - aypdhya

വാദം കേൾക്കൽ എന്ന് തുടങ്ങണമെന്നതിൽ ഫെബ്രുവരി 26ന് കോടതി തീരുമാനമെടുത്തേക്കും.

സുപ്രീം കോടതി

By

Published : Feb 20, 2019, 8:41 PM IST

ഡൽഹി; അയോധ്യ കേസിൽ ഈ മാസം 26 ന് സുപ്രീംകോടതി വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ്പരിഗണിക്കുക. കേസ് കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് യു.യു ലളിത് പിന്മാറിയ സാഹചര്യത്തിൽ ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ്.എ ബോബ് ഡേ,ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുൾ നസീര്‍ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലുള്ളത്.

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. കേസിലെ എല്ലാ രേഖകളുടെയും പരിഭാഷ സമര്‍പ്പിക്കാൻ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞ തവണ കോടതി നിര്‍ദ്ദേശം നൽകിയിരുന്നു.

ABOUT THE AUTHOR

...view details