ന്യൂഡല്‍ഹി:അയോധ്യാകേസില്‍ ഒക്‌ടോബർ 17-ന് വാദം പൂർത്തയാക്കുമെന്ന് സുപ്രീം കോടതി. നേരത്തെ 18-ന് വാദം പൂർത്തിയാക്കുമെന്നാണ് കോടതി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കോടതി ഇരു കക്ഷികളുടെയും അഭിപ്രായം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കേസില്‍ വൈകിട്ട് അഞ്ച് മണിവരെ കേസില്‍ വാദം തുടരുകയാണ്. പക്ഷേ വെള്ളിയാഴ്ച്ച കേസില്‍ വൈകിട്ട് നാല് മണിവരെ മാത്രമേ വാദം തുടർന്നുള്ളൂ. ശനിയാഴ്ച്ച വൈകിട്ട് നാല് മണിവരെ മാത്രമെ കേസില്‍ വാദമുണ്ടാകൂവെന്നും കോടതി അറിയിച്ചു.
അയോധ്യാ കേസില്‍ 17ന് വാദം പൂർത്തിയാക്കും: സുപ്രീം കോടതി - Ramjanmabhumi-Babri Masjid case
നേരത്തെ 18-ന് വാദം പൂർത്തിയാക്കുമെന്നാണ് സുപ്രീം കോടതി പറഞ്ഞിരുന്നത്.
രാമ ജന്മഭൂമി-ബാബരി മസ്ജിദ് തർക്കവുമായി ബന്ധപ്പെട്ട അയോധ്യ കേസ് വാദം ഒക്ടോബർ 18നകം പൂർത്തിയാക്കണമെന്നാണ് നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അഭിഭാഷകരോട് ആവശ്യപ്പെട്ടിരുന്നു. എഴുപത് വർഷം പഴക്കമുള്ള തർക്കം പരിഹരിക്കുന്നതിനായി സുപ്രീം കോടതി മുൻ ജഡ്ജി എഫ്.എം.ഐ ഖലീഫുല്ല നേതൃത്വത്തിൽ ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കറും, മുതിർന്ന അഭിഭാഷകനായ ശ്രീറാം പഞ്ചുവും അടങ്ങുന്ന മധ്യസ്ഥ പാനലിനെ മാർച്ചിൽ നിയമിച്ചിരുന്നു. അയോദ്ധ്യയിൽ നിന്ന് ഏകദേശം ഏഴ് കിലോമീറ്റർ അകലെയുള്ള ഉത്തർപ്രദേശിലെ ഫൈസാബാദിൽ ആയിരുന്നു മധ്യസ്ഥ പാനലിന്‍റെ പ്രവർത്തനം. എന്നാൽ മെയ് മാസത്തിൽ, സുപ്രീംകോടതി മധ്യസ്ഥ സമിതിയുടെ സമയം ഓഗസ്റ്റ് 15 വരെ നീട്ടിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബർ 17-ന് വിരമിക്കുന്നതിന് മുമ്പ് കേസില്‍ വിധി പറയാനാണ് ശ്രമം നടക്കുന്നത്.